സിപിഐ ചതിയന്‍ ചന്തു, പത്ത് വര്‍ഷം ഒപ്പം നിന്ന് സുഖിച്ചിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു, ഇനിയും പിണറായി തന്നെ നയിക്കണം: വെള്ളാപ്പള്ളി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം സിപിഎമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു.…

വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു

വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ്…

ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി -ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകള്‍ നടന്നു.…

വയനാട് ഫ്ളവർഷോ ഇന്ന് സമാപിക്കും: നാളെ മുതൽ ചെടികൾ പകുതി വിലക്ക്

കൽപ്പറ്റ : അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെയും സ്നേഹ ഇവൻ്റ്സിൻ്റെയും നേതൃത്വത്തിൽ ഒരു മാസമായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടന്നുവന്ന വയനാട് ഫ്ളവർ ഷോ ഇന്ന് രാത്രി സമാപിക്കും. നാളെ രാവിലെ മുതൽ ജനുവരി രണ്ടാം തിയതി ഉച്ചവരെ ഫ്ളവർ ഷോയിൽ…

എസ് പി സി ത്രിദിന ക്യാമ്പ് എഗലൈറ്റ് തുടക്കമായി

പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ക്യാമ്പ് എഗലൈറ്റിന് തുടക്കമായി . പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ഷാജി കോവ ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ…

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ തന്നെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 4800 രൂപ

കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 99,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 12,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

അമ്മയുമായി പിണങ്ങി ബീച്ചിലെത്തിയ 16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്നിറങ്ങി കോഴിക്കോട്ടെത്തിയ പെണ്‍കുട്ടിയെ പന്തീരാങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ച്…

ഹരിയാനയില്‍ വീണ്ടും നടുക്കുന്ന ക്രൂരത; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, യുവതിയെ വാനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, രണ്ടുപേര്‍ പിടിയില്‍

ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷമാണ് സംഭവം. ലൈംഗികാതിക്രമത്തിന് ശേഷം ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍…

ജപ്പാനെ മറികടന്ന് ഇന്ത്യ, ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥ; അടുത്ത ലക്ഷ്യം ജര്‍മ്മനി

ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍. 4.18 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയായാണ് ഇന്ത്യ വളര്‍ന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2030 ഓടെ ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക…

കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി

പുൽപ്പള്ളി :കുവൈറ്റ് വയനാട് അസോസിയേഷൻ ( കെ ഡബ്ലിയു എ ) ഭവനം നിർമിച്ചുനൽകി.കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ വർഷവും വയനാട്ടിൽ ഒരു നിർധന കുടുംബത്തിനു ഭവനം നിർമിച്ചു നൽകി. സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി…