പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരുക്കേറ്റ പെൺകുട്ടി ചികിത്സയില്‍
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശി സഹദാണ് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ…
‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ
പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ…
ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575…
അടയ്ക്ക കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതല ടാസ്ക് ഫോഴ്സ്; റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ…
ഏകദിന രക്തദാന ക്യാമ്പ്
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ റെഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐയിൽ നടന്ന ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ ഉദ്ഘാടനം ചെയ്തു.…
‘ പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ
കൽപ്പറ്റ:സർക്കാർ ടൗൺഷിപ്പ് പുനരധിവാസത്തിനായി ഉടൻ നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. വീടിനായി കാത്തിരിക്കുന്ന ദുരന്തബാധിതർ ഇനിയും ഉണ്ടെന്നും ലോണുകൾ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതർ…
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍…
’22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി
നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും…
വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്
വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.…
ലോക വയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണദിനം ആചരിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ സോഷ്യല്‍ പോലിസ് ഡിവിഷന്റെ നേതൃത്വത്തില്‍ ലോക വയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണദിനം ആചരിച്ചു. ജി.വി.എച്ച്.എസ് മുണ്ടേരി, എസ്.കെ.എം.ജെ എച്ച്.എസ് കല്‍പ്പറ്റ സ്കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സോഷ്യല്‍ പോലിസിങ് വയനാട് അഡി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന് വിഷയാവതരണം…
