സിനിമയ്ക്ക് പ്രതിഫലം 275 കോടി, മുഖ്യമന്ത്രി വിജയ്ക്ക് ശമ്പളം വര്‍ഷം 35 ലക്ഷം

ചെന്നൈ: ഒരു സിനിമയ്ക്ക് 275 കോടി രൂപവരെ പ്രതിഫലം വാങ്ങിയിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമ്പോള്‍ വര്‍ഷത്തില്‍ മൊത്തം ലഭിക്കുന്ന ശമ്പളം 35 ലക്ഷം രൂപമാത്രം. തെന്നിന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു വിജയ്. എന്നാല്‍…

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി, വിഡിയോ

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട്…

സ്വര്‍ണവില റിവേഴ്‌സില്‍; 1,17,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. 1,16,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് ഇടിഞ്ഞത്. 14,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് കഴിഞ്ഞ…

കുത്തിവെപ്പെടുത്തപ്പോള്‍ സൂചി ഒടിഞ്ഞു, ദുരിതവുമായി വത്സല കഴിഞ്ഞത് ഒരു വര്‍ഷം

പത്തനംതിട്ട: ഒരു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയിലെ കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത് സൂചി കുത്തിക്കയറി. ബുധനാഴ്ച ഇതേ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി പുറത്തെടുത്തു. അണുബാധ മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വീട്ടമ്മയെ ഡിസ്ചാര്‍ജ്…

എബോള വ്യാപനം; വിമാനത്താവളങ്ങളിൽ നിരീക്ഷണം

എബോള വ്യാപനം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ന്യൂഡൽഹി : എബോള വൈറ സ് വ്യാപനം തടയുന്നതിനു മുൻ കരുതൽ ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾ ക്കു നിർദേശം നൽകി. വിമാന ത്താവളങ്ങളിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം സജ്‌ജ മാക്കാനുള്ള നടപടി ആരംഭിച്ചു.…

മലയിടംതുരുത്തില്‍ ഇന്ന് അഭിഭാഷകകമ്മീഷന്‍ എത്തും; പ്രതിരോധിക്കുമെന്ന് സമരസമിതി, തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയില്‍ അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്തെത്തും. അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും പ്രതിഷേധം ഇന്നുമുണ്ടാകും. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ്…

ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ; എപ്പോള്‍ എങ്ങനെ കാണാം?

‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ പോകുകയാണ്. മെയ് ഒന്നിന് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ മാസാവസാനം ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകർ കരുതുന്നു. മെയ്…

മയക്കുമരുന്ന് കേസ്: യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

അജ്‌നാസ് വയനാട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍. കല്‍പ്പറ്റ: തലപ്പുഴ പോലീസ് മയക്കുമരുന്ന് കേസില്‍ കുടുക്കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൊണ്ടര്‍നാട് കോറോം ഇല്ലത്തുവീട്ടില്‍ ഇ. അജ്‌നാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മയക്കുമരുന്നുകേസില്‍ പ്രതിയായെന്ന് മാധ്യമങ്ങളില്‍…

മാതാപിതാക്കള്‍ ഐഎഎസുകാരെങ്കില്‍ ആനുകൂല്യം എന്തിന്? സംവരണത്തില്‍ നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ എന്തിനാണ് സംവരണത്തിന്റെ ആനുകൂല്യം ആവശ്യപ്പെടുന്നതെന്ന് സുപ്രീം കോടതി. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരായവരുടെ കുട്ടികള്‍ക്ക് സംവരണം ആവശ്യമുണ്ടോയെന്നും സുപ്രീം കോടതി…

എബോള: കേരളത്തിലും ജാഗ്രത; കൊച്ചി വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ സര്‍വൈലന്‍സ് സംവിധാനം

കൊച്ചി : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍, രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് 21 ദിവസം വരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന…