Category: Uncategorized

നിപ; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത…

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും. സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ചടങ്ങുകൾ ജൂലൈ നാലിന് തുടങ്ങും. ജൂലൈ 9ന് ആണ് ഖബറക്കം. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് സംസ്കാരം.…

ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്തില്ല, നോട്ടിസ് നൽകി വിട്ടയച്ചു

ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം. പ്രതികളെ നോട്ടിസ് നൽകി വിട്ടയച്ചു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചു എന്ന് അനിൽ കല്ലിയൂർ പറഞ്ഞു. സത്യങ്ങൾ എസ്ഐടിയോട് പറഞ്ഞു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് കോടതി…

ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ച് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്

പിണങ്ങോട്: കുട്ടികളിൽ വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് ദുരുപയോഗത്തിൽ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുന്നതിന് കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ മുൻകൈ എടുത്ത് നടത്തുന്ന നൂതന പദ്ധതിയായ ഡി-ഡാഡിൻ്റെ രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി, പിടിഎയുടെ സഹകരണത്തോടെ പിണങ്ങോട് വയനാട്…

ഉഷ വിജയന് സ്വീകരണം നല്‍കി

കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഉഷാവിജയന് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു. കെ പി…

സ്‌നേഹാദരവ് 2026; ഉന്നതവിജയം നേടിയവരെ ആദരിച്ചു

പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്‌നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. വിവിധ…

കെ.എസ്.ടി.എ നേതാക്കളുടെ സ്ഥലംമാറ്റം: വയനാട്ടില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ രാഷ്ട്രീയപ്രേരിതമായി കാസര്‍ഗോഡ് ജില്ലയിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ഡി.ജി.ഇ…

‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയും മാനന്തവാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് സ്‌കില്‍ പാര്‍ക്കില്‍ ‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദര്‍ശനംനടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും, എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍…

വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം: മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍: വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കെഎസ്ഇബിയുടെ…

‘സംസ്ഥാനത്ത് നിപ വൈറസ് വ്യാപനമില്ല, പ്രതിപക്ഷം രാഷ്ട്രീയ ആയുധം പോലെ ഉപയോഗിക്കുന്നു’

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി…