Category: Uncategorized

‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ എന്ന് മന്ത്രി കെ…

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ: നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ. വനിതാ സംവരണം, മണ്ഡല പുനർനിർണയം, എഫ്സിആർഎ ഉൾപ്പെടെയുള്ള നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം. നിർണായക സർവകക്ഷി യോഗം ഇന്ന് ഡൽഹിയിൽ. ചോദ്യപ്പേപ്പർ ചോർച്ചയും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്ധനവിലയും പാർലമെന്റിൽ ഉയർത്ത് പ്രതിഷേധിക്കാൻ…

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം: ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് US സൈനികർ കൊല്ലപ്പെട്ടു

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ എട്ടാം ദിവസമാണ് ആക്രമണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയാണ് ഇന്നത്തെ ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റൊരു…

‘നിരാഹാര സമരം തുടരുന്നു; ലക്ഷ്യം കാണുന്നവരെ പിന്മാറില്ല’; സമരക്കാര്‍ക്ക് സന്ദേശവുമായി സോനം വാങ്ചുക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിക്കുള്ളിലും നിരാഹാര സമരം തുടര്‍ന്ന് സോനം വാങ്ചുക്. ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ വാങ്ചുക്ക് തയ്യാറായിട്ടില്ല. ലക്ഷ്യം കാണുന്നവരെ പിന്മാറില്ലെന്നും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകണമെന്നാണ് സോനത്തിന്റ സന്ദേശം. ഭാര്യ ഗീതാഞ്ജലി അങ്‌മോയാണ്…

പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി KPCC; അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും

സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ…

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടി ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. മതിലുകള്‍, ഒരു വടക്കന്‍വീരഗാഥ, പൊന്തന്‍മാട…

ഇന്നും ഇരുട്ടില്‍ തന്നെ; വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു. 5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.…

സപ്ലൈകോ കുടിശിക ലഭിച്ചില്ല; വാതിൽപടി വിതരണക്കാർ സമരത്തിലേക്ക്

സപ്ലൈകോ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപടി വിതരണക്കാർ സംസ്ഥാന വ്യാപക സമരത്തിലേക്ക്. ഈ മാസം 20, 21 തീയതികളിൽ സൂചന പണിമുടക്ക് നടത്തും. മുപ്പതാം തീയതിക്കുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടൽ. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. 5.96 രൂപയ്ക്ക് ആണ്…

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.…