വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;.പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന്…

ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി. സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ…

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ. ടി. സുബൈർ നിർവ്വഹിച്ചു.കുട്ടികളിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും അക്കാദമിക…

ജി.യു.പി.എസ് കമ്പളക്കാടിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കമ്പളക്കാട്: ജി.യു.പി.എസ് കമ്പളക്കാടിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ. സി. എമ്മാനുവൽ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു.​തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സ്വപ്ന വി. എസ്. സ്വാഗതം…

തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ…

വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ…

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’: തൃശൂരിൽ സ്കൂൾ ഉടമയുടെ വിവാദ സന്ദേശം

തൃശൂർ മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ. മാള , ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താത്ത…

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം: നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന് പൊലീസ്

കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ നിയമവശം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്. വിഷയത്തിൽ അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ദേശീയഗാനത്തെ അപമാനിച്ച ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പൊലീസിനെ സമീപിച്ചിരുന്നു.…

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കും

റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന് മുഖ്യമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഇതുവരെയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ജെഎംഎമ്മിന് നൽകുന്ന പിന്തുണ കോൺഗ്രസ് പിൻവലിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്ന്…

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ചു. മാർ അഥനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ വിദ്യാർഥി മിച്ചി മിർപ്പു(20) ആണ് മരിച്ചത്. അരുണാചൽപ്രദേശ് സ്വദേശിയാണ് വിദ്യാർഥി. മിച്ചി ആത്മഹത്യ ചെയ്‌തത്‌ പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിലെന്നാണ് മറ്റ് വിദ്യാർഥികളുടെ…